Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsകുട്ടികളുടെ ആധാർ...

കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

തിരുവനന്തപുരം : കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അറിയിച്ചു. ആധാറിൽ അഞ്ച്, 15 വയസുകളിൽ ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം.

തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തിയാൽ JEE, NEET, KEAM, മറ്റ് മത്സര പരീക്ഷകൾ, കൂടാതെ സ്‌കോളർഷിപ്പുകൾ എന്നിവയിൽ രജിസ്ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് വിവിധ ഓൺലൈൻ സേവനം ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇമെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

തിരുവല്ല : കുറ്റൂരിൽ  വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിൻ്റെ  പോർച്ചിൽ കിടന്ന കാറിന്റെ ചില്ല് തകർത്തതാണ് സംഭവം. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ്...

ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് ശബരിമലയിൽ നടന്നത്: രമേശ് ചെന്നിത്തല

പത്തനംതിട്ട : കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്നതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ ഭക്തജനങ്ങള്‍ നല്‍കിയ കാണിക്ക പോലും...
- Advertisment -

Most Popular

- Advertisement -