Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ വീടിന്...

കുറ്റൂരിൽ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

തിരുവല്ല : കുറ്റൂരിൽ  വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിൻ്റെ  പോർച്ചിൽ കിടന്ന കാറിന്റെ ചില്ല് തകർത്തതാണ് സംഭവം. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഉമാദേവിയും 82കാരിയായ മാതാവ് ശാന്തകുമാരിഅമ്മയും മാത്രമാണ് വീട്ടിൽ താമസം. ഇന്ന് രാവിലെ ഏഴ്  മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകർന്ന നിലയിൽ കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അയൽവാസിയുമായി കാലങ്ങളായി വഴിത്തർക്കം നിലനിൽക്കുന്നുണ്ടെന്നും മിക്ക ദിവസങ്ങളിലും രാവിലെ വീടിന് മുൻപിൽ എലി,പൂച്ച എന്നിവയെ കൊന്നു വെക്കുന്നതു പതിവാണെന്നും വീട്ടുടമ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി 

തിരുവല്ല: നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഏഴിന് ഇവിടെ താറാവിൻ കുഞ്ഞുങ്ങൾ ചത്തതോടെ തിരുവല്ല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കും ഒൻപതിന് ഭോപ്പാലിലെ കേന്ദ്ര ലാബിലേയ്ക്കും പക്ഷിപ്പനി പരിശോധനക്കായി...

വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

തിരുവല്ല : തിരുവല്ല വളഞ്ഞവട്ടം കെവി യു.പി സ്കൂളിന് സമീപം വിരണ്ടോടിയ പോത്ത് അഞ്ച്  പേരെ കുത്തി പരിക്കേൽപ്പിച്ചു.പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. വളഞ്ഞവട്ടം...
- Advertisment -

Most Popular

- Advertisement -