Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsNationalഭക്തിയെന്നത് പാവങ്ങളുടെ...

ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലാണെന്ന് തെളിയച്ചവരാണ് സത്യസായിബാബയുടെ അനുയായികൾ: മുഖ്യമന്ത്രി

ഹൈദരബാദ് : ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലാണെന്ന് തെളിയച്ചവരാണ് സത്യസായിബാബയുടെ അനുയായികളെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പുട്ടപര്‍ത്തിയിലേക്ക് എത്താന്‍ കഴിഞ്ഞത് സത്യസായിബാബ വിളിച്ചതുകൊണ്ടാണെന്നും സതീശന്‍ പറഞ്ഞു.

സത്യസായി ബാബയുടെ 101-ാം ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി രാവിലെയാണ് മുഖ്യമന്ത്രി പുട്ടപര്‍ത്തിയില്‍ എത്തിയത്. പ്രശാന്തി നിലയത്തില്‍ എത്തിയ സതീശനെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് സായ് കുല്‍വന്ത് ഹാളിലെ സത്യസായി ബാബയുടെ മഹാസമാധി സന്ദര്‍ശിച്ച അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ഒരുകേരള മുഖ്യമന്ത്രി ഇതാദ്യമായാണ് പുട്ടപര്‍ത്തിയില്‍ എത്തുന്നത്.

അതേസമയം ശബരിമലയെ തിരുപ്പതിയുടെ മാതൃകയില്‍ ആധുനിക തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനായി കേരള സര്‍ക്കാര്‍ വന്‍ വികസന പദ്ധതിക്ക് രൂപം നല്‍കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. നിലവിലെ തീര്‍ഥാടന കാലം അവസാനിച്ചാലുടന്‍ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിക്കും. അടുത്ത സീസണിന് മുമ്പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തില്‍ കാര്യക്ഷമമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലാകുന്നതോടെ തീര്‍ഥാടകരുടെ എണ്ണത്തില്‍ 50 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ എംഎൽഎ എ.പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം : കോഴിക്കോട് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷ് കണ്ണൂർ സിപിഎം...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു : ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -