Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂയോർക്കിലെ പലസ്തീൻ...

ന്യൂയോർക്കിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം : മുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു നീക്കി

ന്യൂയോർക് : ന്യൂയോർക്കിലെ സർവകലാശാലകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയ 300-ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാൾ പൊലീസ് ഒഴിപ്പിച്ചു.കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളേജ് കാമ്പസുകളിലും പാലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ എത്ര പേരാണ് വിദ്യാർഥികൾ എന്നത് വ്യക്തമല്ല.

പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ് .രണ്ടാഴ്ചയോളമായി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെന്റ് കെട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. നഗരത്തില്‍ വിദ്വേഷ പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടിയേറ്റവർക്ക് അതിവേഗ ചികിത്സ ഉറപ്പാക്കാൻ ‘Be SAFE’ പദ്ധതിയുമായി ബിലീവേഴ്സ്

തിരുവല്ല: പാമ്പുകടിയേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ‘Be SAFE’ (Snakebite Assessment & Fast Emergency Care) പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന പാമ്പുകടി...

സഭയെ സമാധാനത്തോടെ നയിക്കാൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് കഴിയും:  ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല :  പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ സഭയെ സമാധാനത്തോടെ നയിക്കാൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ യ്ക്ക് കഴിയുമെന്നു ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സഭയിലും സമൂഹത്തിലും സമാധാനം ഉണ്ടാകാൻ കൂട്ടായ...
- Advertisment -

Most Popular

- Advertisement -