Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeEducationപ്ലസ് വൺ...

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി.

സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട,അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ ആകെ 4,42,012 ഹയർസെക്കണ്ടറി സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്.

മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2 ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3 ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ നേടാം. ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് സ്വദേശിനിക്ക് നിപയെന്ന് സ്ഥിരീകരണം

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38കാരിക്ക് നിപയെന്ന് സ്ഥിരീകരിച്ചു .പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ...

നാരങ്ങാനം –  നെല്ലിക്കാല റോഡിൽ കാട്ടുപന്നി ശല്യം രൂക്ഷം: രാത്രികാല യാത്രക്കാർ ഭീതിയിൽ

​കോഴഞ്ചേരി : പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം നെല്ലിക്കാല റോഡിൽ കാട്ടു പന്നികളുടെ ശല്യം വൻതോതിൽ വർധിക്കുന്നതായി പരാതി. രാത്രികാലങ്ങളിലാണ് പ്രദേശത്ത് പന്നികളുടെ ശല്യം സഹിക്കാനാവാത്ത വിധം ഉയരുന്നത്. ഇതോടെ ഇതുവഴിയുള്ള ഇരുചക്രവാഹന യാത്രക്കാരും...
- Advertisment -

Most Popular

- Advertisement -