Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ -ലഹരി മാഫിയയുടെ വേരറുക്കാനുള്ള സർക്കാർ യജ്ഞം : ഡെപ്യൂട്ടി സ്പീക്കർ

തിരുവല്ല: കേരളത്തിലെ  വിദ്യാലയങ്ങളിൽ പടർന്നു പിടിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനുള്ള സർക്കാരിൻറെ യജ്ഞമാണ് ആഭ്യന്തരവകുപ്പിന്‍റെ ‘ഓപ്പറേഷൻ  തൂഫാൻ’ എന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുന്ന മികവ് 2026   പരിപാടിയുടെ ഉദ്ഘാടനo നിർവഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

മികച്ച വിദ്യാഭ്യാസം എന്നത് കേവലം പാഠപുസ്തകങ്ങൾ പഠിച്ച്  വിജയിക്കുക മാത്രമല്ല  സാമൂഹിക പ്രതിബദ്ധതയുള്ളവരായി    കുട്ടികൾ മാറുക എന്നത് കൂടിയാണ്. അതിനായുളള സാഹചര്യം സൃഷ്ടിക്കാൻ നമുക്ക് കഴിയണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.  ചടങ്ങിൽ അഡ്വ. വർഗീസ് മാമൻ എംഎൽഎ യെ ആദരിച്ചു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാർഥികൾ, അങ്കണവാടികളിൽ നിന്ന് വിരമിച്ച അധ്യാപകർ, വർക്കർമാർ എന്നിവരെ ഡെപ്യൂട്ടി സ്പീക്കറും അഡ്വ. വർഗീസ് മാമൻ  എംഎല്‍എ യും ചേർന്ന് ആദരിച്ചു.  മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു കുഞ്ഞുമോന്‍,   ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോളി ഈപ്പന്‍, ഹരിദാസി ശശി, കെ  ബാലചന്ദ്രന്‍, പ്രസന്ന സതീഷ്,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. രാജേഷ് ചാത്തങ്കേരി, ജോ ഇലഞ്ഞിമൂട്ടില്‍, നിഷ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ പി. തോമസ് വർഗ്ഗീസ്, ജോണ്‍ വാലയില്‍, സോമന്‍ താമരച്ചാലില്‍, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാ.സിജോ പന്തപ്പള്ളില്‍  എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ അഭിഭാഷക പരിഷത്ത് ഗുരുപൂജ സംഘടിപ്പിച്ചു

തിരുവല്ല: ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ സംഘടിപ്പിച്ചു. ഗുരുസ്ഥാനീയനും അടിയന്തിരാവസ്ഥ തടവുകാരനുമായ മുതിർന്ന അഭിഭാഷകൻ അഡ്വ നരേഷ് കുമാറിനെ  ജില്ലാ സെക്രട്ടറി അഡ്വ അഭിലാഷ് ചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ്...

Kerala Lotteries Results : 08-09-2026 Sthree Sakthi SS-536

1st Prize Rs.1,00,00,000/- SH 583599 (PATHANAMTHITTA) Consolation Prize Rs.5,000/- SA 583599 SB 583599 SC 583599 SD 583599 SE 583599 SF 583599 SG 583599 SJ 583599 SK 583599 SL 583599 SM 583599 2nd Prize Rs.30,00,000/- SM 508240 (KAYAMKULAM) 3rd...
- Advertisment -

Most Popular

- Advertisement -