Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിനു നേരെ...

ട്രെയിനിനു നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ.കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് കല്ലേറിൽ പരുക്കേറ്റത്.

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയായിരുന്നു കല്ലേറ് നടന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം.കല്ലേറ് കൊണ്ട് ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും രണ്ട് പല്ലുകൾ നഷ്ടമാവുകയും ചെയ്‌തിരുന്നു .ആലുവ യുസി കോളജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിയാണ് ഐശ്വര്യ.‌

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ഓപ്പറേഷൻ തൂഫാന്’ പ്രചരണമേകാൻ ‘സ്നേഹജ്വാല’ ; പോസ്റ്റർ പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' പ്രചരണത്തിന് മുന്നോടിയായി പുറത്തിറക്കുന്ന 'സ്നേഹജ്വാല' എന്ന തൂഫാൻ ഗീതത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എ.ഡി.ജി.പി. പി....

റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് : പരാതി നൽകിയത് യുവ ഡോക്ടർ

കൊച്ചി : റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് .എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസ്‌. വിവാഹ വാഗ്ദാനം നല്‍കി 2021 ഓഗസ്റ്റ് മുതൽ 2023...
- Advertisment -

Most Popular

- Advertisement -