Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. ജാഗ്രതയുടെ ഭാഗമായി  ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. മഴ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും  ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ്

ആലപ്പുഴ: മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ്. ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളിയാണ് ആലപ്പുഴ തത്തംപള്ളി സെൻ്റ് മൈക്കിൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന...

കടുത്തചൂടിന് ഇന്നു മുതൽ ആശ്വാസം : താപനില സാധാരണ നിലയിലേക്ക് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുമാസമായി തുടരുന്ന കടുത്തചൂടിന് വ്യാഴാഴ്ചയോടെ ആശ്വാസമാകും. രണ്ടുദിവസമായി വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചതിനാലാണിത്. മേയിലെ വരും ദിവസങ്ങളിലും ഇടവിട്ട് വേനൽമഴ തുടരുമെന്നും വ്യാഴാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -