Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗ്യാനേഷ് കുമാറിന്റെ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധ മാർച്ച് ഡൽഹിയിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധ മാർച്ച് ന്യൂഡൽഹിയിൽ. ദേശീയപതാകയേന്തി പ്രവർത്തകർക്ക് പിന്നാലെ രാഹുൽ ഗാന്ധിയും വാഹനത്തിൽ റാലിയെ അഭിസംബോധന ചെയ്യാനായി എത്തി. റാലിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി. രാവിലെ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും സമരവേദികളിലേക്ക് എത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ എന്നിവരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. കേരള ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും പുറപ്പെട്ടു. കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് എംപിമാരും സുർജിത് ഭവനിൽ നിന്ന് എം.വി. ഗോവിന്ദൻ, പി. രാജീവ് ഉൾപ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാർച്ചിനായി പുറപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല

അയോദ്ധ്യ :രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീമീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്.പതിനായിരക്കണക്കിന്...

കോട്ടയത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 2 യുവതികൾ മരിച്ചു

കോട്ടയം : കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 2 യുവതികൾ മരിച്ചു.വടക്കുന്നേൽ സ്വദേശി ആഷ്ലി(22), മീനടം സ്വദേശി കൃപ(25) എന്നിവരാണ് മരിച്ചത്. രാവിലെയായിരുന്നു അപകടം.കുമളി ഭാ​ഗത്തേക്ക് യാത്രചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിൽ...
- Advertisment -

Most Popular

- Advertisement -