Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsആദിവാസി യുവാവിനെ...

ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു : പോലീസ് അന്വേഷണം ആരംഭിച്ചു

വയനാട് : മാനന്തവാടിയിൽ സംഘർഷം തടയാനെത്തിയ ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു .കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ചത്. കുടൽകടവിൽ തടയണ കാണാനെത്തിയ വിനോദസംഘങ്ങൾ സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതുകണ്ടു തടയാനെത്തിയതാണ് യുവാവ്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റ മാതനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ കാറിൽ സഞ്ചരിച്ച 4 യുവാക്കളാണ് ക്രൂരത കാട്ടിയത്. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഷ്ടമിരോഹിണി വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്‌ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുത്ത് ഭക്തർ ഭഗവാൻ്റെ ജന്മാമൃതം നുകർന്നു. രാവിലെ  ഉത്രശ്രീവലിക്ക് ചിറക്കടവ് നീലകണ്ഠന്റെ പുറത്തു തിടമ്പേന്തി ഭഗവാൻ ക്ഷേത്രവലം വച്ചു. അതിനുശേഷം ആനക്കൊട്ടിൽ നെൽപ്പറയിട്ടു....

പ്രോബ–3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക്...
- Advertisment -

Most Popular

- Advertisement -