Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsഗവർണറെ കൊണ്ട്...

ഗവർണറെ കൊണ്ട് കള്ളം പറയിപ്പിച്ച്  സംസ്ഥാന  സർക്കാർ ആത്മ വഞ്ചന നടത്തി: ജോസഫ് എം. പുതുശ്ശേരി

തിരുവല്ല : നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കൊണ്ട് കള്ളം പറയിപ്പിച്ച്  പിണറായി സർക്കാർ ആത്മ വഞ്ചന നടത്തിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
        
പ്രസംഗത്തിലെ അവകാശവാദങ്ങളത്രയും യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തതാണ്. എന്നിട്ടും അവ സർക്കാർ നേട്ടങ്ങളുടെ പട്ടികയായി നിരത്തുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണ്.
               
വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ അപായപ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യ – വന്യജീവി സംഘർഷവും മനുഷ്യനഷ്ടവും കുറഞ്ഞു തുടങ്ങിയെന്ന അവകാശവാദം ആളുകളെ ചിരിപ്പിക്കും . വനം മന്ത്രിക്ക് കേരളത്തിലെ പല ഭാഗങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥാവിശേഷം നിലനിൽക്കുമ്പോഴാണ് ഈ അവകാശവാദം 
25 വർഷത്തേക്ക് ഒരേ നിരക്കിൽ വൈദ്യുതി നൽകാനുള്ള ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി ഇപ്പോൾതന്നെ അതിന്റെ ഇരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരികയും അതിന്റെ പേരിൽ ചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കുകയും ചെയ്ത് വൈദ്യുതി മേഖലയെ കരയില്ലാ കയത്തിൽ എത്തിച്ചിട്ടാണ് ഊർജ്ജമേഖലയെ പുരോഗതിയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണെന്ന അവകാശവാദം നടത്തിയിരിക്കുന്നത്.
            
നെല്ല്, റബർ തുടങ്ങിയവയുടെ താങ്ങുവിലയെകുറിച്ച് പരാമർശിക്കുക പോലും ചെയ്യാതെ കാർഷിക മേഖലയെ അപ്പാടെ അവഗണിച്ചിരിക്കുന്നു. ചെന്നുപെട്ടിരിക്കുന്ന സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനുള്ള പരിപാടികളോ ദിശാബോധമുള്ള ഒരു ഗവൺമെന്റിന്റെ പ്രഖ്യാപനങ്ങളോ ഒന്നുമില്ലാതെ കടമ നിർവഹിക്കാനുള്ള വാചാടോപം മാത്രമായി നയ പ്രഖ്യാപന പ്രസംഗത്തെ പിണറായി സർക്കാർ തരംതാഴ്ത്തിയിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തലക്ഷങ്ങളുടെ മഹാസംഗമത്തിന് വേദിയാകുന്ന ക്ഷേത്രത്തിലും പ്രധാന വീഥികളിലും ചുടുകട്ടയും പൊങ്കാല കലങ്ങളും എത്തി തുടങ്ങി. പൊങ്കാല വിളംബരത്തിന് തുടക്കം കുറിച്ച്...

ക്രിസ്മസ് അവധി : ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ

തിരുവനന്തപുരം : സ്‌കൂളുകളുടെ ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ. 23ന് അടയ്ക്കും. 24 മുതല്‍  ക്രിസ്മസ് അവധിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. ജനുവരി അഞ്ചിനാണു സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി...
- Advertisment -

Most Popular

- Advertisement -