Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅരിയിൽ ഷുക്കൂർ...

അരിയിൽ ഷുക്കൂർ വധക്കേസ് : പി. ജയരാജനേയും ടി.വി. രാജേഷിനേയും വെറുതെവിട്ടു

കണ്ണൂർ : യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെ വെറുതേ വിട്ടു.ഒന്നാം പ്രതി കെ.വി.സുമേഷ് ഉൾപ്പെടെ 13 പേർ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി വിധിച്ചു .

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. 33 സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രിയും ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര മാലിശ്ശേരിപ്പടി- ആറ്റുമാലി റീച്ചിന്റെ ഉദ്ഘാടനം

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത  ഐരാമ്പിള്ളിൽ കലയത്ര റോഡിന്റെ മാലിശ്ശേരിപ്പടി- ആറ്റുമാലി റീച്ചിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു. വാർഡ്...

കാണാതായ പെയിന്റിങ് തൊഴിലാളിയെ അയൽവാസിയുടെ  കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കാണാതായ പെയിന്റിങ് തൊഴിലാളിയെ അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റോതറ മോടിയിൽ എം.ആർ. രാജേഷിന്റെ (45) മൃതദേഹമാണ് ശനിയാഴ്ച ഉച്ചക്ക് 11. 45 മണിയോടെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി...
- Advertisment -

Most Popular

- Advertisement -