Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ പള്ളി...

എടത്വ പള്ളി തിരുനാളിന് കൊടികയറി

എടത്വ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടികയറി. ഇന്ന് രാവിലെ 5.45 ന് ഉള്ള മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവക്ക് ശേഷം 7.30 ന് നടന്ന കൊടിയേറ്റിന് വികാരി ഫാ. ജോസഫ് കളരിയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ആയിരകണക്കിന് വിശ്വസികളെ  സാക്ഷിയാക്കിയായിരുന്നു ആശീര്‍വദിച്ച കൊടി മുകളിലേക്ക് ഉയര്‍ന്നത്. പട്ടുനുല്‍കൊണ്ട് പിരിച്ചെടുത്ത കയറില്‍ കൊടി മുകളിലേക്ക് ഉയര്‍ന്നതോടെ വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ എന്ന് ആയിരങ്ങളുടെ നാവില്‍ നിന്ന് ഉയര്‍ന്ന തീഷ്ണമായ പ്രാര്‍ത്ഥനയുടെ നിറവില്‍ എടത്വ പെരുനാളിന് തുടക്കമായി.

തിരുനാള്‍ കോര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റിയന്‍ കളത്തിപറമ്പില്‍, ഫാ. ആന്റണി നമ്പിയത്ത്, മുന്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍, ഫാ. ജോണ്‍ വി. തടത്തില്‍, ഫാ. അലന്‍ വെട്ടുകുഴി എന്നിവര്‍ സഹകാര്‍മ്മികരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർഥിന്റെ മരണം : സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട് : പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിതിനു പിന്നാലെ...

സൗരോർജ പദ്ധതി വ്യാപിപ്പിക്കാൻ കെ എസ് ഇ ബി: ‘സേവ’ ക്യാമ്പെയ്നിലൂടെ സൗജന്യ രജിസ്ട്രേഷനും ധനസഹായവും

​പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതിയായ 'സൗര' ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനായി കെ.എസ്.ഇ.ബി  സംസ്ഥാന വ്യാപകമായി 'സേവ'  പ്രത്യേക പ്രചാരണ ക്യാമ്പെയ്ൻ ആരംഭിക്കുന്നു. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക്...
- Advertisment -

Most Popular

- Advertisement -