Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന്...

ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാട് : വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി . മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദേശം.

ഇതോടൊപ്പം ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാതാ അമൃതാനന്ദമയി ദേവിയുടെ ജൻമനാൾ : തൃക്കാർത്തിക മഹോത്സവവും കാരുണ്യാമൃതം സേവാ പദ്ധതിയും

തിരുവല്ല :  മാതാ അമൃതാനന്ദമയി ദേവിയുടെ ജൻമനാളായ തൃക്കാർത്തിക ദിനമായ ഇന്ന് അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം സംഘടിപ്പിച്ച കാരുണ്യാമൃതം പദ്ധതിക്ക് തുടക്കമായി. വയോധികരായ 72 അച്‌ഛനമ്മമാർക്ക് വസ്ത്രദാനവും 72 കുടുംബങ്ങൾ മരണ...

കട്ടിളപാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാറിന് കട്ടിളപാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചു. 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത്...
- Advertisment -

Most Popular

- Advertisement -