Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryനൂതന വിദ്യാഭ്യാസ...

നൂതന വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം : ജോസി സെബാസ്റ്റിയന്‍

ചങ്ങനാശേരി : നൂതന വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ പറഞ്ഞു. ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ഖാന്റെ അദ്ധ്യക്ഷതയില്‍ വിനു ജോബ് എം.എല്‍.എ. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി. ലഭിച്ച സൈറാ ബാബുകുട്ടന്‍ചിറയെ അനുമോദിച്ചു.

വി.ജെ.ലാലി ക്ലാസെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ബാബു കോയിപ്പുറം, തോമസ് അക്കര, ഡെന്നിസ് ജോസഫ്, ബാബു കുരീത്ര, പി.എസ്.പി. റഹീം, സെലിന്‍ ബാബു, ഷമി ബഷീര്‍, പി.എച്ച്. അഷ്‌റഫ്, സണ്ണി ഏത്തയ്ക്കാട്ട്, അരവിന്ദ് ജി.എല്‍, പി.എ. സാലി, അനൂപ് സാലി, നജീബ് റഹ്‌മാന്‍, ലൈജു തുരുത്തി, മധുര സലീം, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, വി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുസാറ്റ് ക്യാറ്റ് പൊതുപ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു : ഒന്നാം റാങ്ക്  അഭിനവ് അരുണിന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തില്‍ യുജി/പിജി പ്രോഗ്രാമുകള്‍ക്കായി നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ് 2026) ഫലം പ്രസിദ്ധീകരിച്ചു. ബിടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട്...

Kerala Lotteries Results 24-01-2026 Xmas New year Bumper BR-107

ക്രിസ്മസ് - ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ കോട്ടയത്ത് വിറ്റ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്.കാഞ്ഞിരപ്പള്ളി സ്വദേശി സുദീപ് എ...
- Advertisment -

Most Popular

- Advertisement -