Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഖാദി ദേശാഭിമാന...

ഖാദി ദേശാഭിമാന ബോധത്തിന്റെ പ്രതീകം -മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ : ഖാദി വസ്ത്രങ്ങൾ ദേശാഭിമാന ബോധത്തിന്റെ പ്രതീകങ്ങൾ ആണെന്നും  ആവേശവും വികാരവും ആണെന്നും  ആഭ്യന്തര -കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ഈ വർഷത്തെ ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

ഖാദിയുൽപ്പന്നങ്ങൾക്ക് യൂറോപ്യൻ മാർക്കറ്റിലും വടക്കേ ഇന്ത്യയിലും വലിയ പ്രാധാന്യമാണുള്ളത്. ഖാദിയുടെ തുണി മാത്രമല്ല ഫിനിഷ് ആയ ഉൽപ്പന്നങ്ങളും ഖ്യാതി നേടിയിട്ടുണ്ട്. ഒരു ഖാദി വസ്ത്രം വാങ്ങുമ്പോൾ നിരവധി പേരുടെ ജീവിതമാണ് മെച്ചപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ജി സുധാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ഖാദി സ്വാതന്ത്ര്യം, ചെറുത്തു നിൽപ്പ് , സ്വയം പര്യാപ്തത തുടങ്ങിയ മൂല്യങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ജി സുധാകരൻ പറഞ്ഞു. എ ഡി തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ മഹേന്ദ്രൻ ആദ്യ വിൽപ്പന നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോർഡ് ‘എനിക്കും വേണം ഖാദി’ എന്ന സന്ദേശമാണ് ഓണമേളയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

ഓണം റിബേറ്റ് മേള ഓഗസ്റ്റ് 25 വരെ തുടരും. 30% റിബേറ്റിനു പുറമേ ആകർഷകങ്ങളായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ വാങ്ങലിനും ലഭിക്കുന്ന കൂപ്പണുകളുടെ ആഴ്ചതോടുമുള്ള നറുക്കെടുപ്പിന് പുറമേ ഇലക്ട്രിക്ക് കാർ, ഇലക്ട്രിക് സ്കൂട്ടർ, ഗിഫ്റ്റ് വൗച്ചറുകൾ ഉൾപ്പെടെയുള്ള മെഗാ സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും: ജി സുധാകരൻ

ആലപ്പുഴ : പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയുമെന്നും, തന്നെ കമ്യൂണിസം പഠിപ്പിക്കാൻ മന്ത്രി പി പ്രസാദ് ആരെന്നും ജി സുധാകരൻ. ചേർത്തലയിൽ പോയി പ്രസാദിനെതിരെ പ്രചാരണം നടത്തും. തന്നെ ആരും...

Kerala Lotteries Results : 01-11-2024 Nirmal NR-404

1st Prize Rs.7,000,000/- NG 619722 (IDUKKI) Consolation Prize Rs.8,000/- NA 619722 NB 619722 NC 619722 ND 619722 NE 619722 NF 619722 NH 619722 NJ 619722 NK 619722...
- Advertisment -

Most Popular

- Advertisement -