Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലോക പരിസ്ഥിതിദിന...

ലോക പരിസ്ഥിതിദിന വാരാചരണം ജൂൺ 4 മുതൽ

​തിരുവല്ല : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി (HROS) പത്തനംതിട്ട ജില്ലാ – തിരുവല്ല താലൂക്ക് കമ്മിറ്റികൾ ANAMS-മായി സഹകരിച്ച് ജൂൺ 4 മുതൽ 10 വരെ പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നു.​‘ഭൂമിയെ സംരക്ഷിക്കാം, നാളേയ്ക്കായി കൈകോർക്കാം’ എന്ന സന്ദേശവുമായി നടത്തുന്ന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 4 വ്യാഴാഴ്ച രാവിലെ 9.30-ന് മഞ്ഞാടി കാക്കത്തുരുത്തിലുള്ള അനാംസ് (ANAMS) മുക്തിഭവനിൽ നടക്കും.

​ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിക്കും. HROS തിരുവല്ല താലൂക്ക് പ്രസിഡന്റ് ജോർജ്ജി എബ്രഹാം അധ്യക്ഷത വഹിക്കും .​ തിരുവല്ല മുനിസിപ്പൽ ചെയർപേഴ്‌സൺ ലേഖ എസ് വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിക്കും .‘നമ്മുടെ പരിസ്ഥിതി: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ എ. വി. ജോർജ്ജ് എടുക്കുന്ന സെമിനാർ ക്ലാസിന്റെ ഉദ്ഘാടനം HROS പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കുര്യൻ ചെറിയാൻ നിർവഹിക്കും.

ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ വർഗീസ് കെ വി,HROS തിരുവല്ല താലൂക്ക് കമ്മിറ്റി സെക്രട്ടറി അനു ഗോപാൽ, ട്രഷറർ സൈജു എന്നിവർ പ്രസംഗിക്കും. വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഉപന്യാസ രചന, പ്രസംഗ മത്സരം തുടങ്ങിയ വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

മത്സര വിഷയം : “പരിസ്ഥിതി ഇന്നലെ ഇന്ന് നാളെ ” പങ്കെടുക്കുന്നവർ 8157029404 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം .പോസ്റ്റർ രചന ഡിജിറ്റൽ ആയും ചെയ്യാം. ഓരോ മത്സരത്തിനും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

ശബരിമല : വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി...

ചെങ്ങന്നൂരിൽ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു .കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണു (23)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ...
- Advertisment -

Most Popular

- Advertisement -