കോഴിക്കോട് : കോഴിക്കോട് മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്. റോഡരികിൽ ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അനീഷിനെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാറിൽ അനീഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.അനീഷിന് അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.





