Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsകരുനാട്ടുകാവ് ഭഗവതി...

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിൽ: മൂന്ന് വർഷം മുൻപ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപടിയില്ല

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണാവസ്ഥയിൽ. ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ശ്രീകോവിൽ മേൽകൂര ഇടതുവശം  ചരിഞ്ഞ നിലയിലാണ്. മഴ പെയ്യുമ്പോൾ വെള്ളം മുഴുവനും ഉള്ളിലേക്ക് വീഴുന്ന സ്ഥിതിയാണ്.

ഈ ദുരവസ്ഥ ചൂണ്ടി കാട്ടി പ്രദേശ വാസിയായ ശിവകുമാർ ചൊക്കംമഠം ദേവസ്വം ഓംബുഡ്സ്മാൻ മുഖേന കേരള ഹൈക്കോടതി യെ സമീപിക്കുകയും 2023 ജൂൺ 13 ന് ആറ് മാസത്തിനകം പണികൾ പൂർത്തിയാക്കി കോടതിയെ അറിയിക്കുവാനും, ഓരോ 3 മാസത്തേയും പണികളുടെ പുരോഗതി ദേവസ്വം ഓംബുഡ്സ്മാൻ മുഖേന    ഹൈകോടതിയെ അറിയിക്കാൻ  ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ  ശ്രീകോവിൽ മേൽക്കൂര പുനർനിർമ്മിക്കണം എന്ന ആവശ്യം ഭക്തരും  ഉപദേശക സമിതിയും  ദേവസ്വം ബോർഡിനോട് രേഖമൂലം നൽകിയിരുന്നു

എന്നാൽ നാളിതുവരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പണികൾ ആരംഭിച്ചിട്ടില്ല. ഹൈക്കോടതിയെയും  വെല്ലുവിളിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഭക്തർ പറഞ്ഞു.  ഇപ്പോൾ നവരാത്രി കാലമാകയാൽ നിരവധി ഭക്തജങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർമ്മിക്കാത്തതിനെതിരെ കരുനാട്ടുകാവ് ഭക്തജന സമിതിയുടെ പ്രതിഷേധം ശക്തമാകുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈബിൾ പകർത്തി എഴുതി ചരിത്രത്തിൻ്റെ ഭാഗമാകാൻ സൺഡേസ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ഒരുങ്ങുന്നു

കോട്ടയം : ബൈബിൾ പകർത്തി എഴുതി ചരിത്രത്തിൻ്റെ ഭാഗമാകാൻ 6800 ഓളം വരുന്ന  സൺഡേസ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ഒരുങ്ങുന്നു. മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന...

നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജയിലിലാക്കും:സുപ്രീം കോടതി

ന്യൂഡൽഹി :വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. അധ്യാപക നിയമനം ഈമാസം പത്തിനകം നടപ്പാക്കണം.വിദ്യാഭ്യാസ വകുപ്പ്...
- Advertisment -

Most Popular

- Advertisement -