ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആകാശവാണി ഭവൻ വളപ്പിൽ കുത്തിയിരുന്ന് രാഹുലും പ്രിയങ്കയും.തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യാസഖ്യത്തിലെ എംപിമാരുടെ ശ്രമം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞിരുന്നു. എംപിമാരെ കസ്റ്റഡിയിൽ എടുത്ത് ബസിൽ കൊണ്ടുപോയി .തുടർന്നാണ് രാഹുൽഗാന്ധി അടക്കമുള്ളവർ ആകാശവാണിയുടെ വളപ്പിലേക്ക് കയറിയത്.ഇവർ ആകാശവാണി ഭവൻ പരിസരത്ത് സമരം തുടരുകയാണ്.





