Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമഞ്ചേരിയിൽ കാടുവെട്ടുന്ന...

മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു 

മലപ്പുറം: മഞ്ചേരിയിൽ കാടുവെട്ടു തെഴിലാളിയെ സുഹൃത്തിന്റെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചു കഴുത്തറത്ത് കൊലപ്പെടുത്തി.പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് കൊല്ലപ്പെട്ടത്. പ്രതി കൂമന്തടി മൊയ്തീനെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ ആറരയോടെയാണ് സംഭവം.കാട് വെട്ടാന്‍ ബൈക്കിൽ പോവുകയായിരുന്ന പ്രവീണിനെയും സുഹൃത്തിനെയും തടഞ്ഞുനിർത്തിയ പ്രതി സുഹൃത്തിന്റെ കയ്യിലിരുന്ന യന്ത്രം വാങ്ങി പ്രവീണിന്റെ കഴുത്തില്‍വെച്ച് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു .സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൊയ്തീനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന പാക് യുവതിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : വയനാട് സ്വദേശി വിവാഹം ചെയ്ത പാക് പൗരയായ ഭാര്യയ്ക്ക് വിസ വേണമെന്ന ഹർജി തള്ളി ഹൈക്കോടതി.ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രം വിസയോ രാജ്യത്തേക്ക് പ്രവേശനമോ അനുവദിക്കാാനികില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി . ദുബായിൽ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല : തമിഴ്നാട് സർക്കാർ

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും തമിഴ് നാട് ടിവികെ സർക്കാർ . തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന.മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും.അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും...
- Advertisment -

Most Popular

- Advertisement -