Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശസ്ത്രക്രിയക്കിടെ മുറിവിൽ...

ശസ്ത്രക്രിയക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിചേർത്തെന്ന് പരാതി :ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം : ശസ്ത്രക്രിയക്കിടെ കയ്യുറ മുറിവിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. എന്നാൽ ഇത് ചികിത്സാപിഴവില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം.സംഭവത്തിൽ നെടുമങ്ങാട് സ്വദേശിയായ ഷിനു പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 8 മണിക്കായിരുന്നു ശസ്ത്രക്രിയ.12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി മടങ്ങി.രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാഗത്ത് കയ്യുറയും തുന്നിച്ചേർത്തായി കണ്ടതെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു .അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യവത്കരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം : ഐഎസ്ആർഒ

ന്യൂഡൽഹി : ഐ.എസ്.ആർ.ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി ഏജൻസി.സ്വകാര്യവത്കരണം എന്ന പ്രചാരണം പൂർണമായി അടിസ്ഥാനരഹിതമാണെന്ന് ഐഎസ്ആർഒ പ്രസ്താവനയിലൂടെ പറഞ്ഞു. ഐഎസ്ആർഒ സ്വകാര്യവത്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറയ്ക്കുകയോ ചെയ്യില്ല.  ബഹിരാകാശ മേഖലയിലെ സ്വകാര്യപങ്കാളിത്തം ഐഎസ്ആർഒയുടെ പ്രാധാന്യം...

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്

അടൂർ:  കടമ്പനാട് കല്ലുകുഴി ജംഗ്ഷന് സമീപം വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ബസിലുണ്ടായിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ...
- Advertisment -

Most Popular

- Advertisement -