Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിലെ...

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 50 ആയി

ആലപ്പുഴ: ജില്ലയിലെ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങളിലെ  1967 പുരുഷന്‍മാരും 2243 സ്ത്രീകളും 682 കുട്ടികളുമടക്കം 4892 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 30, കാര്‍ത്തികപ്പള്ളി ആറ്, മാവേലിക്കര- അഞ്ച്, ചേര്‍ത്തല നാല്, കുട്ടനാട് മൂന്ന്, ചെങ്ങന്നൂര്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയിൽ 1459 കുടുംബങ്ങളിൽ നിന്നായി 4150 പേരാണ് ക്യാമ്പിലുള്ളത്. കാർത്തിക പള്ളിയിൽ 153 കുടുംബങ്ങളിൽ നിന്നായി 428 പേരും മാവേലിക്കരയിൽ 58 കുടുംബങ്ങളിൽ നിന്നായി 162 പേരും ക്യാമ്പുകളില്‍ കഴിയുന്നു. ചേർത്തലയിൽ 29 കുടുംബങ്ങളിലെ 92 പേരും കുട്ടനാട് എട്ട് കുടുംബങ്ങളിലെ 33 പേരും ചെങ്ങന്നൂർ ആറ് കുടുംബങ്ങളിലെ 27 പേരും ക്യാമ്പുകളിൽ കഴിയുന്നു.

ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ ആറ് വീടുകൾ പൂര്‍ണമായും143 വീടുകൾ ഭാഗീകമായും തകര്‍ന്നു.  അമ്പലപ്പുഴ മൂന്ന്, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി ഓരോ വീട് വീതവുമാണ് പൂർണമായി തകർന്നത്. അമ്പലപ്പുഴ 73, മാവേലിക്കര 30, ചേർത്തല 21, കുട്ടനാട് 10, ചെങ്ങന്നൂർ അഞ്ച്, കാർത്തികപ്പള്ളി നാല്  എന്നിങ്ങനെയാണ്  നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരൂർ എസ്എച്ച്ഒയെ റോഡിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : നഗരൂരില്‍ എസ്എച്ച്ഒയെ റോഡിൽ ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. വീണാ ജോര്‍ജിനെതിരായ കെഎസ്യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത...

കായിക മേളയിലെ ഭക്ഷണ വിവാദം : അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ അറസ്റ്റ് ചെയ്‌തു .അന്വേഷണ വിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻസ്...
- Advertisment -

Most Popular

- Advertisement -