Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍ തുറവൂര്‍...

അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ: പടിഞ്ഞാറേ റോഡ് നിര്‍മാണത്തിനായി ഏർപ്പെടുത്തിയ  ഗതാഗത ക്രമീകരണം നാളെയും  തുടരും

ആലപ്പുഴ: തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ്  സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇന്നും (തിങ്കളാഴ്ചയും) തുടരും. ഈ റോഡിലൂടെയുളള ഗതാഗതം തിങ്കളാഴ്ചയും ഉണ്ടായിരിക്കുകയില്ല.

എന്നാൽ അവശ്യ സർവീസുകൾ, ആംബുലൻസ്,സ്കൂൾ ബസ്സുകൾ എന്നിവ കടത്തി വിടാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.  സഞ്ചാരയോഗ്യം ആക്കിയ കിഴക്കേ റോഡ് വഴി  അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് ആണ് അനുവദിക്കുക.

നിലവില്‍ അരൂരില്‍ നിന്നും തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു  പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും....

തിരുവല്ല നഗരസഭയിൽ ഇന്റേൺഷിപ്പിന് അവസരം

തിരുവല്ല : ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കു കീഴിൽ 2 മാസത്തെ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 3 ഒഴിവുകളാണ് നിലവിൽ ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയത്തിന്റെ...
- Advertisment -

Most Popular

- Advertisement -