Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഹൂമൻ റൈറ്റ്സ്...

ഹൂമൻ റൈറ്റ്സ് ഒബ് സെർവേർസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പ്

തിരുവല്ല : ലഹരിക്കെതിരെ പൊതു അവബോധം സൃഷ്ടിക്കുന്നതിനും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനുമായി 25 മാർച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മഞ്ഞാടി തൈമല സുദർശനം കാമ്പസിൽ ഹൂമൻ റൈറ്റ്സ് ഒബ് സെർവേർസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പും ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കുന്നു.

ഡി വൈ എസ് പി അഷദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ ഹൂമൻ റൈറ്റ്സ് ഒബ്സർവേർസ് ജില്ലാ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷ വഹിക്കും ഡോ.ബി. ജി ഗോകുലൻ ആമുഖഭാഷണം നടത്തും.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. മുൻ എസ്പിയും ഭാരത ഗോൾ കീപ്പറുമായിരുന്ന കെടി ചാക്കോ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

15-ാം വാർഡ് പ്രതിനിധി ജാസ് പോത്തൻ, ലയൺസ് ,റോട്ടറി, ജേസീസ്, വൈസ് മെൻസ് തുടങ്ങി വിവിധ സംഘടനകളുടെ അദ്ധ്യക്ഷൻമാർ ആശംസകൾ അർപ്പിക്കും. അനാംസിൻ്റെ നേതൃത്വത്തിൽ മാജിക് ഷോ, മറ്റു ലഹരിവിരുദ്ധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷണത്തിൽ വിഷം കലർത്തി വയോധികയേ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് : ഭക്ഷണത്തിൽ വിഷം കലർത്തി മണ്ണാർക്കാട് കരിമ്പുഴ സ്വദേശി നബീസയെ (71) കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ.ഒന്നാം പ്രതി ബഷീർ (33), രണ്ടാം പ്രതി ഫസീല(27) എന്നിവരെയാണ് മണ്ണാർക്കാട് കോടതി...

ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു

പത്തനംതിട്ട : വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും നാഥന് സമർപ്പിച്ച വിശ്വാസികൾക്ക്...
- Advertisment -

Most Popular

- Advertisement -