Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആശങ്കകള്‍ വഴിമാറി...

ആശങ്കകള്‍ വഴിമാറി : പ്രവേശനോത്സവത്തിന്‍റെ ആവേശമുണര്‍ത്തി സാംസ്‌കാരിക ഘോഷയാത്ര

ആലപ്പുഴ : തിങ്കളാഴ്ച കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി കലവൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കനത്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും ഘോഷയാത്രയുടെ സമയം എത്തിയതോടെ മഴ പൂര്‍ണമായും ഒഴിഞ്ഞുനിന്നത് വിദ്യാര്‍ത്ഥികളിലും സംഘാടകരിലും ആവേശം ഇരട്ടിയാക്കി.

സംഘാടകസമിതി ചെയര്‍മാന്‍ പി പി ചിത്തരജ്ഞന്‍ എംഎല്‍എ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

മണ്ണഞ്ചേരി ചിയാംവെളിയില്‍ നിന്നും കലവൂരിലേക്കാണ് സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്. കലാരൂപങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്രയില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍  പങ്കാളികളായി.തുടര്‍ന്ന് കലവൂര്‍ സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം പി പി ചിത്തരഞ്ജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

ശബരിമല : ശബരിമലയിൽ ഒരാള്‍ക്ക് 20 ടിന്‍ അരവണ നല്‍കുന്ന തീരുമാനം തുടരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം...

പഴവങ്ങാടി  സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്തു 

റാന്നി : പഴവങ്ങാടി എസ് സി ഹയർ സെക്കൻഡറി സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്നും...
- Advertisment -

Most Popular

- Advertisement -