Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKollamഓച്ചിറയില്‍ 72...

ഓച്ചിറയില്‍ 72 അടി ഉയരമുള്ള  കെട്ടുകാള നിലംപതിച്ചു

ഓച്ചിറ : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള നിലംപതിച്ചു.ലോറിയിൽ എത്തിച്ച കെട്ടുകാളയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ  ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 2 30ആയിരുന്നു സംഭവം .

പടനിലത്തെത്തുന്ന ഏറ്റവും വലിയവനെന്ന് ഖ്യാതിയുള്ള കെട്ടുകാളയാണ് മറിഞ്ഞുവീണത്.കെട്ടുകാഴ്ചയുടെ ഭാഗമായ ഇരുപതിയെട്ടാം ഓണാഘോഷ ചടങ്ങുകൾക്കായാണ്  കാലഭൈരവനെ കൊണ്ടുവന്നത്. 72 അടി ഉയരത്തില്‍ നിര്‍മിച്ച കെട്ടുകാളയുടെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. കെട്ടുകാളയെ അണിയിച്ചിരുന്ന നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ടായിരുന്നു.20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് കെട്ടുകാളയെ നിർമിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർ മതിലിലേക്ക് ഇടിച്ച് കയറി 4 വയസുകാരന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്രയിൽ നിയന്ത്രണം നഷ്ടപ്പെട്ട  കാർ മതിലിലേക്ക്  ഇടിച്ചു കയറി 4 വയസുകാരന് ദാരുണാന്ത്യം. കടപ്ര മാന്നാർ അറുതനം കേരിൽ വീട്ടിൽ  റോണിയുടെ മകൻ റാഫേൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ല

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് റിപ്പോർട്ട് .നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്നും സ്വർണവും വജ്രവും ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ ഇടയ്‌ക്കിടെ കാണാതാകുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്‍റലിജന്‍സ് മേധാവി നല്‍കിയ...
- Advertisment -

Most Popular

- Advertisement -