കണ്ണൂർ : പയ്യന്നൂരിൽ സി.വി.ധനരാജ് കൊല്ലപ്പെട്ട കേസിൽ ആദ്യ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി.നാലു മുതൽ 20 വരേയുള്ള പ്രതികളെ വെറുതെ വിട്ടു. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യം അല്ലായെന്ന് കോടതി വ്യക്തമാക്കി.ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരുസംഘം വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 12-ാം പ്രതിയായ സി.ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു.ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.





