Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക്...

ഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക് പരിഷ്കരണം താൽക്കാലികമായി നിർത്തി

റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു.  മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ ടൗണിലെത്തുന്നതിന് ബൈപ്പാസ് ചുറ്റാതെ നേരെ ടൗണിലേക്കും വലിയ വാഹനങ്ങൾ പഴയ പടിയിൽ തുടരാം എന്നതായിരുന്നു പരിഷ്കാരം.എന്നാൽ ഗതാഗത പ്രശ്നം രൂക്ഷമായതോടെ  പുതിയ പരിഷ്കാരം വരും വരെ പഴയ പടി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

ഇപ്പോൾ പൊലീസ് നടത്തിയ പരിഷ്ക്കാരം വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന വിമർശനവും ഉയരുന്നുണ്ടങ്കിലും വ്യാപാരികളടക്കം പരിഷ്കാരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 

ബൈപ്പാസ് റോഡിൽ വൺവെ ഉണ്ടെങ്കിലും ഇതിലുൾപ്പെടുന്ന ചെട്ടിമുക്ക് ഭാഗത്തു നിന്നും പി.ജെ.റ്റി.ജംങ്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക്,വൺവേ ബാധകമാക്കാതെ നേരെ പോകുന്നതാണ് പ്രധാനകുരുക്കിന് കാരണം. കാവുങ്കൽപടിയിൽ നിന്നും എത്തുന്ന വാഹനങ്ങളും ചെട്ടിമുക്കിൽ നിന്നെത്തുന്ന വാഹനങ്ങളും ഒരുപോലെത്തുമ്പോഴാണ് ഗതാഗത കുരുക്ക് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ രണ്ടു മുതല്‍ പുവനക്കടവ്- ചെറുകോല്‍പ്പുഴ റോഡില്‍ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ചുമതലയേറ്റു

തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ....
- Advertisment -

Most Popular

- Advertisement -