Monday, August 3, 2026
No menu items!

subscribe-youtube-channel

HomeNewsകെപി​സി​സി അ​ധ്യ​ക്ഷ​പ​ദ​വി...

കെപി​സി​സി അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് സ​ണ്ണി ജോ​സ​ഫ്

കോഴിക്കോട്: കെ​പി​സി​സി അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് സ​ണ്ണി ജോസ​ഫ്. വൈ​ദ്യു​തി മ​ന്ത്രി​സ്ഥാ​ന​വും പാ​ർ​ട്ടി പ​ദ​വി​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ക്ക​മാ​ൻ​ഡ് എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വോ ആ ​നി​മി​ഷം ത​ന്നെ അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​യാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേർത്തു.ഇര​ട്ട​പ്പ​ദ​വി വ​ഹി​ക്കു​ന്ന​തി​ലെ പ്ര​യാ​സ​ങ്ങ​ൾ ഹൈ​ക്ക​മാ​ൻ​ഡി​നെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നു.

സം​ഘ​ട​നാ ചു​മ​ത​ല​യും ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഒ​രു​പോ​ലെ നി​ർ​വ​ഹി​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് പ​റ​യു​ന്നു. അ​ത് താ​ൻ അനുസരി​ക്കും. ഇ​ര​ട്ട​പ്പ​ദ​വി ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നോ​ട് മ​ന്ത്രി​ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളോ ആ​വ​ശ്യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​ര​സ്യ​മാ​യി തെ​രു​വി​ൽ കാ​ണി​ക്കാ​തെ പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ലാ​ണ് പ​റ​യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവനന്തപുരം: വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5...

വളഞ്ഞവട്ടത്ത് തെരുവ്നായുടെ ആക്രമണം രൂക്ഷം: 5 പേർക്ക് കടിയേറ്റു

തിരുവല്ല: കടപ്ര വളഞ്ഞവട്ടത്ത് തെരുവ്നായുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ അഞ്ച് പേർക്കാണ്  തെരുവ് നായയുടെ കടിയേറ്റത്. വളഞ്ഞവട്ടം കീച്ചേരിവാൽക്കടവ് ആരോഗ്യ കേന്ദ്രത്തിന് സമീപം ആയിരുന്നു സംഭവം. കടിയേറ്റ 5 പേരും ആശുപത്രിയിൽ ചികിത്സ...
- Advertisment -

Most Popular

- Advertisement -