Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsIdukki8 വയസ്സുകാരനെ...

8 വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു : ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കി മറയൂരിൽ സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോറിക്ഷ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു. മറയൂർ പള്ളനാട് സ്വദേശിയായ രഞ്ജിത്തിന്റെ മകൻ കാർത്തിക് പാണ്ഡിക്കാണ് കാട്ടുപോത്തിനറെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. പള്ളനാട് എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

മറയൂർ–മൂന്നാർ സംസ്ഥാന പാതയിലെ പള്ളനാട് ഭാഗത്തെത്തി ഓട്ടോറിക്ഷ കാത്തുനിന്ന കാർത്തിക്കിനെ സമീപത്തെ ചന്ദന റിസർവ് വനത്തിൽ നിന്ന് ഓടിയെത്തിയ കാട്ടുപോത്ത് കൊമ്പിൽ തൂക്കി എറിയുകയായിരുന്നു. ഏകദേശം 20 മീറ്ററോളം അകലെ തെറിച്ചുവീണ കുട്ടിക്ക് തോളെല്ലിനും കൈയ്‌ക്കും ഗുരുതരമായി പരുക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നു

കോഴഞ്ചേരി: പാചകവാതകത്തിന് അടിക്കടി ഉണ്ടാകുന്ന അനിയന്ത്രിതമായ വില വർധനവ് കാരണം ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില കൂടിയത്.  യുദ്ധം നിർത്തൽ...

ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട : ഒരു എം എൽ എ പോലും ഇല്ലാത്ത ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ  മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. രാഹുൽ ഗാന്ധി...
- Advertisment -

Most Popular

- Advertisement -