Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടിസം ബാധിതയായ...

ഓട്ടിസം ബാധിതയായ മകളുമായി ദുരിതജീവിതം നയിക്കുന്ന ജയയ്ക്ക് വീടൊരുക്കും; മന്ത്രി കെ.എ. തുളസി

തിരുവനന്തപുരം : ഓട്ടിസം ബാധിതയായ മകളുമായി ബാർട്ടൺ ഹില്ലിലെ ഒറ്റമുറി ഓലപ്പുരയിൽ ദുരിതജീവിതം നയിക്കുന്ന ജയയ്ക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. ജയയെയും മകളെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജയയുടെയും 35 വയസ്സുള്ള മകളുടെയും ദുരിതപൂർണമായ ജീവിതസാഹചര്യം മാധ്യമവാർത്തകളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ഉപജീവനത്തിനായി മ്യൂസിയത്തിന് മുന്നിൽ പൊരി വിൽപന നടത്തുന്ന ജയയ്ക്ക് ജോലിക്കു പോകുമ്പോൾ മകളുടെ സുരക്ഷ കണക്കിലെടുത്ത് വീട്ടിൽ പൂട്ടിയിട്ടുപോകേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കുടുംബത്തിന്റെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുന്നു.

കുടുംബം വാങ്ങുന്നതിനായി കണ്ടെത്തിയ വീടും മന്ത്രി സന്ദർശിച്ചു. വീട് വാങ്ങുന്നതിന് ആവശ്യമായ പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് വിഷയത്തിൽ അടിയന്തര പരിശോധന നടത്തി സഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ അധ്യാപകര്‍ എത്തണം എന്ന നിര്‍ദ്ദേശം പിന്‍വലിക്കണം : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ക്രൈസ്തവ സമൂഹം ഏറ്റവും വലിയ പ്രാധാന്യത്തോടെ കരുതുന്ന ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യ നിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കേരളാ കൗണ്‍സില്‍...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന്  കൊടിയേറും

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന്  കൊടിയേറും. രാവിലെ 9.45നും 10.15നും മദ്ധ്യേ മേടം രാശി ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുക. 10 ന് ആറാട്ടോടു കൂടി സമാപിക്കും. ഇത്തവണ ഉത്സവം...
- Advertisment -

Most Popular

- Advertisement -