Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsസെൻറ് തോമസ്...

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ ഇന്ന്  മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ ഇന്ന്  (19)  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടക്കും.
19-ന് ഞായറാഴ്ച്ച വൈകിട്ട് 6.30-ന് പ്രിസൈഡിംഗ്  ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സഭാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി 6 മണിക്ക് കൺവൻഷൻ പന്തലിന്റെയും സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രുഷ സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ നടക്കും.

റവ. ഡോ. രാജാസിംങ്ങ് ബാംഗ്ലൂർ, ബ്രദർ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധർ, ബ്രദർ. മനു റസ്സൽ എന്നിവരാണ് മുഖ്യ പ്രസംഗകർ. ബിഷപ്പ് ഡോ.
എം.കെ.കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് ഡോ. സി. വി. മാത്യു, ബിഷപ്പ് എ. ഐ. അലക്സാണ്ടർ എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ നടത്തപ്പെടുന്ന ബൈബിൾ ക്ലാസിന് ബ്രദർ. സാജു ജോൺ മാത്യു നേതൃത്വം നൽകും. തിങ്കൾ മുതൽ ബുധനാഴ്ച്ച വരെ രാവിലെ 10നും ഉച്ചക്ക് ശേഷം 2-നും സഭയിലെ പ്രവർത്തകരുടെയും, മിഷനറിമാരുടെയും യോഗം.  ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ  പരിശീലനം ലഭിച്ച 55 അംഗ ഗായകസംഘമാണ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്.

25 ന്  നടക്കുന്ന മിഷനറി സമ്മേളനത്തിൽ 80 സണ്ടേസ്കൂൾ വിദ്യാർത്ഥികൾ അടങ്ങിയ ജൂനിയർ ക്വയർ ഗാനങ്ങൾ ആലപിക്കും.  സമാപന ദിവസമായ 26-ന്   രാവിലെ 7.30-ന് സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കും.

9 മണിക്ക് റിപ്പബ്ലിക്ക് ദിന പതാക ഉയർത്തൽ. വൈകിട്ട് സമാപന സമ്മേളനവും ആത്മീയ സംഗമം നടക്കും. ജനറൽ കൺവീനർ  സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, കൺവൻഷൻ പബ്ലിസിറ്റി കൺവീനർമാരായ യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, കെ.ഒ. രാജുക്കുട്ടി എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്നേഹത്തിൻ്റെ മാനവികത വളർത്തണം – ഡോ.ഗീവർഗീസ് മാർ ബർണബാസ്

തിരുവല്ല: സ്നേഹത്തിലൂടെ എല്ലാവരെയും ചേർത്തു നിർത്തുന്ന മാനവികത വളർത്തണമെന്നും പ്രലോഭനങ്ങളും പ്രതിസന്ധികളും ജീവിതത്തെ പരാജയപ്പെടുത്തുകയല്ല മറിച്ച് സാധ്യതകളായി തിരിച്ചറിഞ്ഞ് ജീവിത വിജയം കൈവരിക്കാൻ സാധിക്കുമെന്നും മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന...

കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കായികതാരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ....
- Advertisment -

Most Popular

- Advertisement -