Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiടിസിഎസിലെ ലൈംഗികാതിക്രമക്കേസ്...

ടിസിഎസിലെ ലൈംഗികാതിക്രമക്കേസ് : നിദാ ഖാൻ പിടിയിൽ

മുംബൈ : നാസിക് ടിസിഎസിലെ ലൈംഗികാതിക്രമക്കേസിൽ ആരോപണ വിധേയയായി ഒളിവിൽ കഴിയുന്ന പ്രധാന പ്രതി എച്ച് ആർ മാനേജർ നിദ ഖാൻ പിടിയിലായി. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളിലാണ് നിദ ഖാന്റെ അറസ്റ്റ്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.താൻ ഗർഭിണിയാണെന്നും മുൻകൂർ ജാമ്യം വേണമെന്നുമാവശ്യപ്പെട്ട് നേരത്തെ നിദാ കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്ത് വന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍ : കണ്ണൂര്‍ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്സോ കേസുകളിൽ രണ്ടു...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു .ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-നാണ് വി എസ്സിനെ തിരുവനന്തപുരം എസ്.യു.ടി...
- Advertisment -

Most Popular

- Advertisement -