Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രൊഫഷണൽ നാടകോത്സവത്തിന്...

പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണം ഒരുങ്ങി.

ചങ്ങനാശ്ശേരി: സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിലെ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗർ ഒരുങ്ങി. ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാർ നാടകോത്സവം ഉദ്‌ഘാടനം ചെയ്തു. സർഗക്ഷേത്ര രക്ഷാധികാരി ഡോ. തോമസ് കല്ലുകളം സി.എം.ഐ അധ്യക്ഷത വഹിച്ചു. ആദ്യദിനത്തിൽ കെ. സി ജോർജ് കട്ടപ്പനയുടെ രചനയിൽ രാജീവൻ മമ്മിളി സംവിധാനം ചെയ്ത് കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച  ചന്ദ്രികാ വസന്തം എന്ന നാടകം അരങ്ങേറി.

തുടർന്ന് പാവപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുന്ന സർഗഭവനത്തിന്റെ താക്കോൽ ദാനം നടന്നു. സണ്ണി ഇടിമണ്ണിക്കൽ മുഖ്യാഥിതിയായി.   ചടങ്ങിൽ   സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം സി.എം.ഐ, നാടകോത്സവ  സംഘടക സമിതി ചെയർമാൻ എസ്. പ്രേമചന്ദ്രൻ, ബ്രദർ ജോബിൻ മുട്ടേൽ, ജനറൽ കൺവീനർ ജോസ് ജോസഫ് നടുവിലേഴം, എം. ജെ. അപ്രേം, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, അഡ്വ. റോയ് തോമസ്, ജോൺ പാലത്തിങ്കൽ, ജേക്കബ് വി.ജി, എം. എ ആന്റണി, ജി ജി ഫ്രൻസിസ്‌, ജോർജ് വർക്കി, സേവ്യർ സെബാസ്റ്റ്യൻ, ജോയിച്ചൻ പാത്തിക്കൽ, ബീന ലിജു, എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ ജോലി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ...

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും...
- Advertisment -

Most Popular

- Advertisement -