Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSportsസംസ്ഥാന സ്‌കൂൾ...

സംസ്ഥാന സ്‌കൂൾ കായികമേള : ഭാഗ്യചിഹ്നം മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായിക മേള 2025 ന്റെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയൽ ആണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ സ്‌കൂൾ ഒളിമ്പിക്‌സിൻറെ ബ്രാൻഡ് അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് ഒക്ടോബർ 21 മുതൽ 28 വരെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലെ സെൻട്രൽ സ്റ്റേഡിയമാണ് നിലവിൽ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്.സ്‌കൂൾ ഒളിമ്പിക്‌സ് മീഡിയ റൂമിൻറെ ഉദ്ഘാടനം മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൻറെ പ്രമോ വീഡിയോയും മന്ത്രി പ്രകാശനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇത് പുതിയ ഭാരതം: കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇത് പുതിയ ഭാരതമാണെന്നും കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജമെന്നും ബിഹാറിൽ പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ...

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം

ഡമാസ്കസ് : സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം.രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് യുഎസ് ആക്രമണം നടത്തിയത്.ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ് സൈന്യം...
- Advertisment -

Most Popular

- Advertisement -