Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsയുവപ്രതിഭാ പുരസ്‌കാരം...

യുവപ്രതിഭാ പുരസ്‌കാരം : അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്കു പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക്  സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു.   പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്.

പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്ക് പുരസ്‌കാരം നല്‍കു൦.  യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കുന്നതാണ്.

18നും 40നും ഇടയില്‍ പ്രായമുള്ള വ്യക്തികൾ  ഫോട്ടോ ഉള്‍പ്പെടെ, വിശദമായ ബയോഡേറ്റ സഹിതം official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33) എന്ന വിലാസത്തിൽ നേരിട്ടോ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8. ഫോണ്‍: 0471-2308630 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യപിച്ച് ബഹളമുണ്ടാക്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുറുവിലങ്ങാട് റേഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ മദ്യപിച്ച് കലഹ സ്വഭാവിയായി പെരുമാറിയതിനു നിലയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുരികല്ലുംപുറം മനക്കത്തറയിൽ വീട്ടിൽ ...

ജെസ്ന കേസ് :തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ

തിരുവനന്തപുരം : ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അറിയിച്ചു.കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും  ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച...
- Advertisment -

Most Popular

- Advertisement -