Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവ്യാജരേഖകേസിൽ പ്രതിയായിരുന്ന...

വ്യാജരേഖകേസിൽ പ്രതിയായിരുന്ന വിദേശവനിത രക്ഷപ്പെട്ടു: പൊലീസ്​ അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: വ്യാ​ജരേഖകേസിൽ പ്രതിയായി നഗരസഭ മഹിള മന്ദിരത്തിൽ പാർപ്പിച്ചിരുന്ന  വിദേശവനിത രക്ഷപ്പെട്ടു. ശ്രീലങ്ക ജാഫ്​ന സ്വദേശിയായ നിക്ഷല​യാണ്​ (35) രക്ഷപ്പെട്ടത്​. വെള്ളിയാഴ്ച രാത്രി 10നും ശനിയാഴ്ച പുലർച്ച 5.30നും ഇടയിലാണ്​ സംഭവം. ശനിയാഴ്ച രാവിലെ മഹിളാമന്ദിരം അധികൃതർ നടത്തിയ പരിശോധയിലാണ്​ രക്ഷ​പ്പെട്ടവിവരം അറിഞ്ഞത്​. സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃ​ശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണെന്ന്​ പ്രതിയെക്കുറിച്ച്​ സൂചനകിട്ടിയിട്ടില്ലെന്ന്​ സൗത്ത്​ പൊലീസ്​ പറഞ്ഞു.

2026 ജൂലൈയിലാണ്​ കേസിനാസ്പദമായ സംഭവം. ആലപ്പുഴ പുന്നമട റിസോർട്ടിൽ താമസിക്കുന്നതിനിടെയാണ്​ പൊലീസ്​ പിടിയിലായത്​. പരിശോധനയിൽ ഇവരിൽനിന്ന്​ പാൻകാർഡും ആധാറും ഉൾപ്പെടെയുള്ള വ്യാജരേഖകൾ പിടിച്ചെടുത്തിരുന്നു. ശ്രീലങ്കയിൽനിന്ന്​ അഭയാർഥിയായയാണ് ഇവർ കാനഡയിൽ എത്തിയത്​.

കാനഡയിൽ ഇവർക്ക് പി.ആർ (പെർമനന്റ് റസിഡൻസി) ലഭിച്ച പ്രതി സെയിൽസ്​ ഗേളായി ​ജോലിനോക്കുകയായിരുന്നു. അഭയാർഥിയായി കാനഡയിൽ പോയതിനാൽ ഇവർക്ക് തിരികെ ശ്രീലങ്കയിൽ പ്രവേശിക്കാൻ കഴിയില്ല. അതിനാൽ മകന്‍റെ പിറന്നാൾ ആഘോഷിക്കാൻ ഭർത്താവും മക്കളും അടങ്ങുന്ന ഒമ്പതംഗസംഘമാണ്​ ​നേപ്പാൾ വഴി​ ആലപ്പുഴയിൽ എത്തിയത്​.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം : 44 കാരൻ പിടിയിൽ

ആറന്മുള: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ  44 കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് പിടിയിലായത്. ഈ വർഷം ജനുവരി ഒന്നിനും  ഏപ്രിൽ അഞ്ചിനു മിടയിൽ...

വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

തിരുവല്ല: പെരിങ്ങര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ മിനികുമാരി നിർവഹിച്ചു. സാഹിത്യകാരനും പത്തനംതിട്ട ഡയറ്റ് ലക്ചററുമായ രാജേഷ് എസ്...
- Advertisment -

Most Popular

- Advertisement -