Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎൻ എസ്...

എൻ എസ് എസ്  താലൂക്ക് യൂണിയൻ വൈവാഹിക സംഗമം

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയനും വനിതാ യൂണിയനും സംയുക്തമായി മംഗല്യവേദി എന്ന പേരിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ആളുകൾ മംഗല്യ വേദിയിൽ പങ്കെടുത്തു. യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡൻ്റ് കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.

വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന യുവതീ-യുവാക്കളുടെ രക്ഷകർത്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. അനുയോജ്യരായ വധു വരന്മാരെ കണ്ടെത്താൻ സംഗമം സഹായകരമായതായി പങ്കെടുത്തവർ അറിയിച്ചു. ഇടനിലക്കാരില്ലാതെ വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഗുണപ്രദമാകുന്ന ഈ പ്രോഗ്രാം തുടർ പ്രവർത്തനമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ പി എൻ രാധാകൃഷ്ണൻ ,യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, ശ്രീകലാ ദിലീപ്, ജയ രാജശേഖരൻ,ശോഭ കുമാരി, സി എൻ ഓമന, രമ്യ ശിവദാസ്, സിന്ധു അനിൽകുമാർ, ശ്രീലേഖ ഷാജി, അഡ്വ കെ ശ്രീകല, എസ് മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുമാറ്റച്ചട്ട ലംഘനം വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്‌ക്ക് നിയമക്കുരുക്ക്. പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചെന്നൈയിലെ പെരവല്ലൂർ പോലീസ് വിജയ്‌ക്കെതിരെ കേസെടുത്തു. പെരവല്ലൂരിൽ നടന്ന...

ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണം യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ ജെ മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -