Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക്...

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര്‍ മരിച്ചു

തൃശ്ശൂർ : തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര്‍ മരിച്ചു.പുലർച്ചെ നാലേകാലോടെ നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽനിന്നു തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ലോറി ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറിയത്.ഹൈവേയിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടത് .പാലക്കാട് ഗോവിന്ദാപുരത്തിന് സമീപം ചെമ്മന്തോട് കോളനി നിവാസികളാണ്. ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണമെന്നാണ് സൂചന .ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് പിടികൂടി

കോന്നി : ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് കണ്ടെടുത്തു. വി -കോട്ടയം പ്ലാച്ചേരി വിള തെക്കേതിൽ രതീഷ് കുമാറി (37)ന്റെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും...

ഞായറാഴ്ചയോടെ മഴ ശക്തമാകും : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം,...
- Advertisment -

Most Popular

- Advertisement -