Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരളാ ഗസറ്റഡ്...

കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സംഘടനാ ക്യാമ്പ്

പത്തനംതിട്ട: കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ സംഘടനാ ക്യാമ്പ് നടന്നു. സിഐടിയു ജില്ലാ ട്രഷറർ അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്നും, തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളും, സംസ്ഥാനം ആർജ്ജിച്ച വികസന നേട്ടങ്ങളും സംരക്ഷിക്കുന്നതിന് ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

അബാൻ ടവർ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. എം. ജി. ജാനകിദാസ്, ജില്ലാ പ്രസിഡന്റ് ഡോ. സുമേഷ് സി. വാസുദേവൻ, ജില്ലാ സെക്രട്ടറി മോളമ്മ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ഉദീഷ് യു, ജില്ലാ ട്രഷറർ സുജാത എം പി, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് എ. ആർ., ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രാജേഷ് കുമാർ സി. പി., ജയചന്ദ്രൻ എസ്‌. ആർ, ജില്ലാ വനിതാ കൺവീനർ സുനില എൻ. എസ്‌ എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ 6 ഏരിയകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതി: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

തിരുവല്ല : ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല...

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി : എട്ട് പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം .എട്ട് പേർ മരിച്ചു .വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലാണ് അപകടം .കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ...
- Advertisment -

Most Popular

- Advertisement -