Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബൈക്കും പിക്കപ്പും...

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പന്തളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പന്തളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് ദാറുല്‍ റഹ്മാനില്‍ ഷാലു കാസിമിന്റെ മകന്‍ അസ്ലം ഷാലു (21) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ജമീലിനെ (21) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6:45 ഓടെ എ സി റോഡില്‍ മങ്കൊമ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന  ഷാലു സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നിലിരുന്ന ജമീലിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരായ ഭവനരഹിതർക്ക് - ആറാമത്തെ സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ...

അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പാഠപുസ്തകങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു . കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയോഗം...
- Advertisment -

Most Popular

- Advertisement -