Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaനിറപുത്തരിക്കു ആറന്മുളയിൽ...

നിറപുത്തരിക്കു ആറന്മുളയിൽ വിത്ത് വിതച്ചു

ആറന്മുള : ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കും ആറന്മുള  പാർഥസാരഥിസാരഥി ക്ഷേത്രത്തിലേക്കും നിറപുത്തരിക്കു ആറന്മുളമണ്ണിൽ കൃഷി ചെയ്ത് നെൽകതിർ സമർപ്പിക്കുന്നതിനായി ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ വിത്ത് വിതച്ചു.

2023 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രേഖാമൂലം അനുവാദം നൽകിയതിന് തുടർന്നാണ് വികസന സമിതി നിറപുത്തരിക്കു നെൽകൃഷി ചെയ്യ്തു തുടങ്ങിയത്. പാരമ്പര്യ ശിൽപി ശെൽവരാജ് നിർമിച്ച, അന്യം നിന്നു പോയതും പാരമ്പര്യ തനിമയുള്ളതുമായ ആറന്മുള നിലവിളക്കു കൊളുത്തികൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. വളരെ പ്രത്യേകതയുള്ള ആറന്മുള നിലവിളക്കു ആദ്യമായിട്ടാണ് ഒരു പൊതു ചടങ്ങിന് ഉപയോഗിക്കുന്നത്.

ആറന്മുള തറയിൽമുക്ക് ജംഗ്ഷന് സമീപം നടന്ന ഈ വർഷത്തെ വിത്ത് വിതക്കൽ ചടങ്ങിൽ പള്ളിയോട സേവാ സംഘം പ്രസിഡന്റ്‌ കെ. വി. സാംബദേവൻ വിത്ത് വിത ഉൽഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് എബ്രഹാം  അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ  യാത്രാത്തിരക്ക് പരിഹരിക്കാന്‍  റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് - ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ്...

ഉധംപുരിൽ കനത്ത ഏറ്റുമുട്ടൽ : സൈനികന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്....
- Advertisment -

Most Popular

- Advertisement -