Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ ദേവസ്വം...

ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം അപഹരിച്ചതിന് ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല: ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം അപഹരിച്ചതിന്  ദേവസ്വം താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലുർ സ്വദേശി കെ ആർ രതീഷിനെ (43)യാണ് സന്നിധാനം പോലീസ് പിടികൂടിയത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 23130 രൂപയും കണ്ടെടുത്തു.

മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴിക്കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ്, അറസ്റ്റിലായ കെ ആർ രതീഷ്. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോൾ, പതിവ് പരിശോധനകൾക്കിടെ ഇയാളുടെ കൈയ്യുറക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ 3000 രൂപ അങ്ങിയ പൊതികണ്ടെടുത്തു.

തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ബാഗിൽ  സൂക്ഷിച്ച 2013O രൂപ കൂടി കണ്ടെത്തി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സന്നിധാനം പൊലീസ് സബ് ഇൻസ്പക്ടർ യു വിഷ്ണു, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനനപാതയിലൂടെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ്സ് : എഡിഎം ഉദ്ഘാടനം ചെയ്തു

ശബരിമല : കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് നൽകുന്ന പ്രത്യേക പാസ് വിതരണത്തിന്റെ ഉദ്ഘാടനം രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ അരുൺ...

ഹരിപ്പാട് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജിന് ആറുമാസത്തിനകം തറക്കല്ലിടും- മന്ത്രി കെ മുരളീധരൻ

ആലപ്പുഴ : എല്ലാ വിഭാഗവും ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടായിരിക്കും ഹരിപ്പാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യം ആവുകയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആറുമാസത്തിനുള്ളിൽ തറക്കല്ലിട്ട് പണി ആരംഭിക്കുമെന്നും എത്രയും...
- Advertisment -

Most Popular

- Advertisement -