Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെ കെ...

കെ കെ റോഡിൽ  കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു : 10 പേർക്ക് പരിക്ക്

കോട്ടയം : പാലാ –  ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ ആണ് അപകടം ഉണ്ടായത്.

കോട്ടയത്ത്‌ നിന്ന് കട്ടപ്പനയ്ക്ക് പോയ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ്  (14 ) പാക്കിൽ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടു കുളം സ്വദേശി ജോർജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവർക്കാണ് പരുക്കേറ്റത്.

പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പ് :  യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണം മുതല്‍ സാമൂഹിക...

ബുധനാഴ്ച വരെ മഴ സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...
- Advertisment -

Most Popular

- Advertisement -