Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ നാട്ടുകാരെ...

വയനാട്ടിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി

വയനാട് : വയനാട് അമരക്കുനിയിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി.കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. ഇതുവരെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി.ആടിനെ കൊന്നതിന് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു.

ഈ മാസം 7നാണ് അമരക്കുനിയിൽ കടുവയെ ആദ്യം കണ്ടത് .തുടർച്ചയായി മൂന്നാം ദിവസമാണു കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത്. രാത്രി മുഴുവൻ ആർആർടി, വെറ്ററിനറി സംഘങ്ങൾ കടുവയെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കടുവയെ പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ആറന്മുള : മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൻ്റെ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു .ബിഹാർ സ്വദേശി ഗുഡുകുമാർ, ബംഗാൾ സ്വദേശി രത്തൻ മണ്ഡേൽ എന്നിവരാണ് മരിച്ചത് .മറ്റൊരു...

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...
- Advertisment -

Most Popular

- Advertisement -