Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorറെയില്‍വേ പാലത്തിലെ...

റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു: ട്രെയിനുകള്‍ വൈകി

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ ലഭിക്കാതെ 21 ട്രെയിനുകൾ  വൈകി.  കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് അജ്ഞാതര്‍ മുറിച്ചത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് തിരുവല്ലയില്‍ നിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണു തകരാര്‍ നേരിട്ടത്. സിഗ്‌നല്‍ ലഭിക്കാതെ ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. സിഗ്നല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള റെയില്‍വേ ഫോണും തകരാറിലായി.

പിന്നീട് സിഗ്നലിനു പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണു  അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത്. രാവിലെയോടെ പ്രശ്നം പരിഹരിച്ചു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു പരീക്ഷാഫലം 22നും

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 ന്. ഹയർ സെക്കൻഡറി ഫലം മേയ് 22 നും പ്രഖ്യാപിക്കും .വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് ഫലം...

തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം : വിദ്യാർഥി വെന്റിലേറ്ററിൽ

തൃശ്ശൂർ : മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്. പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർഥിയായ ഫായിസ്...
- Advertisment -

Most Popular

- Advertisement -