Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഎയിംസ് :...

എയിംസ് : സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാട് സ്വാഗതാർഹം: സുരേഷ് ഗോപി എം പി

തൃശൂർ : കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഏത് സ്ഥലവും പരിഗണിക്കാൻ തയ്യാറാണെന്ന  സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

സംസ്ഥാനത്തിന്റെ ഈ പുതിയ സമീപനം തികച്ചും അനുകൂലമായ ഒരു ചുവടുവെപ്പാണെന്നും ഇത് കേരളത്തിന് എയിംസ് എന്ന ഉന്നത മെഡിക്കൽ സ്ഥാപനം അനുവദിച്ചുകിട്ടാനുള്ള സാധ്യതകളെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം  മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

താൻ 2016-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കാലം മുതൽ തന്നെ, കേന്ദ്രത്തിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എയിംസിനായി ഒന്നിലധികം സ്ഥലങ്ങളുടെ പട്ടിക സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കേരളം എയിംസിനായി പൂർണ്ണ സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ തന്നെ, കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത് പോലെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങൾ ഇതിനായി നിർദ്ദേശിക്കണമെന്ന് എന്റെ രാജ്യസഭാ കാലഘട്ടം മുതൽ ഞാൻ സംസ്ഥാന സർക്കാരിനോട് വ്യക്തമാക്കുന്നുെണ്ടെന്ന് സുരേഷ് ഗോപി ആവർത്തിച്ചു.

ജനങ്ങളുടെ ആവശ്യകത മനസ്സിലാക്കി  സർക്കാർ ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇത് വളരെ നല്ലൊരു തീരുമാനമാണ്, . ഈ സാഹചര്യത്തിൽ കേരളത്തിന് എയിംസ് ലഭ്യമാക്കുന്നതിനായുള്ള തന്റെ പോരാട്ടങ്ങളുമായി ശക്തമായി മുന്നോട്ട്  പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബജറ്റ് : ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു ; കെഎസ്ആര്‍ടിസിക്ക് 178.98 കോടി

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. ആധുനിക ബസ്...

തൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

തൃശ്ശൂർ : തൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയെയും നവജാതശിശുവിനേയും മരിച്ച നിലയില്‍ കണ്ടെത്തി.എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്.27ന് ഉച്ചയ്ക്കു രണ്ടരയോടെയാണ് ഗർഭിണിയായ യുവതി ലോഡ്ജിൽ മുറിയെടുത്തത്. സുഹൃത്തായ ഓട്ടോ ഡ്രൈവറാണ് യുവതിയെ...
- Advertisment -

Most Popular

- Advertisement -