Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഅബാൻ ജംഗ്ഷനിൽ ...

അബാൻ ജംഗ്ഷനിൽ  നഗരസഭയുടെ  ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ അബാൻ ജംഗ്ഷന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ. ഉദ്ഘാടനം ഈ മാസം 15 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. ടൗൺ സ്ക്വയറിനെ സാംസ്കാരിക സംഗമ വേദിയാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ പറഞ്ഞു

നഗരസഭ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി അലങ്കാർ ഹൈപ്പർ മാർക്കറ്റിന് സമീപം നഗരസഭയുടെ സ്ഥലത്താണ് ടൗൺ സ്‌ക്വയർ നിർമാണം നടക്കുന്നത്. മുൻ എംഎൽഎ കെ. കെ. നായർ ജസ്റ്റിസ് ഫാത്തിമാ ബീവി എന്നിവരുടെ സ്മാരകവും ടൗൺ സ്ക്വയറിൽ സ്ഥാപിക്കുന്നുണ്ട്.

ഇതിന് പുറമെ പൂന്തോട്ടം, സ്റ്റേജ്, ആധുനിക ശബ്ദ- വെളിച്ച സംവിധാനം, സ്നാക്സ് സെൻ്റർ എന്നിവയും സ്ക്വയറിൽ സജ്ജമാക്കും. ഓപ്പൺ സ്‌റ്റേജിൻ്റെ നിർമാണം പൂർത്തിയായി. ആയിരത്തോളം പേരെ ഇവിടെ ഉൾക്കൊള്ളാനാകും.

പത്തനംതിട്ട ടൗണിനെ സൗന്ദര്യവത്കരിക്കുക, ജനങ്ങളുടെ സാംസ്കാരിക കൂടിക്കാഴ്ചകൾക്ക് ഇടം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ നഗരസഭ വിഭാവനം ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടി യപ്പള്ളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. മുൻ ആർ ഡി ഒ പി ഡി ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവല്ലയുടെ അഭിമാനമായ...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ: സംയുക്ത പരിശോധന ആഗസ്റ്റ് 5 -ന്

പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥക്ക് പരിഹാരം കാണാൻ ആഗസ്റ്റ് 5 ന് സംയുക്ത പരിശോധന നടത്താൻ തീരുമാനം. അബിൻ വർക്കി കോടിയാട്ട് എംഎൽഎയുടെ...
- Advertisment -

Most Popular

- Advertisement -