Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsവേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി...

വേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി 

തിരുവല്ല: വേങ്ങൽ (തേവർ കുന്നേൽ) ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 14 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തൈപൂയ ഉത്സവവും  11 ന്  സമാപിക്കും.  മൂന്നിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി ഭാഗവത സപ്താഹത്തിന് ദീപപ്രതിഷ്ഠ നടത്തും. നാലിന് സപ്താഹം തുടങ്ങും.

ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ആറിന് 11 മണിക്ക് ഉണ്ണിയൂട്ട്, എട്ടിന് 11 മണിക്ക് രുക്മിണീസ്വയംവരം, 9ന് രാത്രി ഏഴിന് മാതൃപൂജ, 10-ന് വൈകീട്ട് നാലിന് അവഭൃഥസ്നാനം, രാത്രി 8ന് വേങ്ങൽ ആൽത്തറയിൽനിന്ന് കാവടിവിളക്ക്, 10-ന് അഗ്നിക്കാവടി.

11-ന് രാവിലെ ഒൻപതിന് ചെറുവള്ളി ദേവീക്ഷേത്രത്തിൽനിന്ന് കുട്ടികളുടെ കാവടി. 12-ന് ഓട്ടൻതുള്ളൽ 1-ന് സമൂഹസദ്യ, രാത്രി 9.30-ന് അഴിയിടത്തുചിറ അനിരുദ്ധശ്വരം ക്ഷേത്രത്തിൽ നിന്ന് കാവടിവരവ് എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്‍കര്‍ഷക സംരക്ഷണ സമിതി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

ചങ്ങനാശേരി : നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആലപ്പുഴ കലക്ട്രേറ്റിലേയ്ക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബഡ്ജറ്റില്‍ നെല്‍ കര്‍ഷകരെ അവഗണിച്ചതിനെതിരെയും ഉപ്പുവെള്ളവും ഉഷ്ണ തരംഗവുമൂലം കൃഷി നശിച്ചവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം...

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല

ചെങ്ങന്നൂർ : ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി - 2025 ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -